വൈക്കം: കേരളത്തിൽ ബിജെപി-കോൺഗ്രസ് ഡീലാണ് നടക്കുന്നതെന്ന് സിപി എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ. സിപിഎം വൈക്കം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പി.കൃഷ്ണപിള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. പി.കെ. ഹരികുമാർ അധ്യക്ഷത വഹിച്ചു.
സിപിഎം ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥൻ, ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ.കെ. രഞ്ജിത്ത്, ഏരിയ സെക്രട്ടറി പി. ശശിധരൻ, പി. ഹരിദാസ്, ടി.ടി. സെബാസ്റ്റ്യൻ , പി.വി. പുഷ്കരൻ,സി.പി. ജയരാജ്, കവിത റെജി, ബിന്ദു അജി, സംഘാടക സമിതി ചെയർമാൻ കെ.കെ. ശശികുമാർ, സംഘാടക സമിതി കൺവീൻ ആനന്ദ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് വൈക്കം തലയോലപ്പറന്പ് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരം ആയിരക്കണക്കിന് പ്രവർത്തകർ അണിനിരന്ന റാലി നടന്നു.